ടെക് ലോകത്ത് ഏറെ സ്വീകാര്യത നേടാൻ സാധിക്കുന്ന തരത്തിലുള്ള ഫീച്ചറുകളാണ് ഗൂഗിൾ പിക്സൽ ഫോണുകൾക്ക് ഉള്ളത്. അത്തരത്തിൽ, പിക്സൽ 7 സീരീസിൽ ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കോളിംഗിന് വ്യക്തത കൂട്ടാൻ സഹായിക്കുന്ന ‘ക്ലിയർ കോളിംഗ്’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 13 ക്യുപിആർ 1 ബീറ്റ 3 സോഫ്റ്റ്വെയർ അപ്ഗ്രേഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർക്ക് ഈ ഫീച്ചർ ലഭിക്കുന്നതാണ്. മെഷീൻ ലേണിംഗ് സംവിധാനമാണ് ഈ ഫീച്ചറിന് പിന്നിൽ പ്രവർത്തിക്കുന്നത്.
കോൾ ചെയ്യുമ്പോൾ ഉണ്ടാകുന്ന അലോസരപ്പെടുത്തുന്ന ശബ്ദത്തെ പ്രത്യേകം ഫിൽറ്റർ ചെയ്യുകയും, സംസാരിക്കുന്നവരുടെ ശബ്ദത്തിന്റെ ക്വാളിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രധാന പ്രത്യേകത. ഗൂഗിൾ പിക്സൽ 7 സീരീസിലെ ക്യാമറകളുടെ സവിശേഷതകൾ ചർച്ച ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടത്. നീണ്ട നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയിൽ ആദ്യ പ്രീമിയം ബ്രാൻഡുകളായ ഗൂഗിൾ പിക്സൽ 7, ഗൂഗിൾ പിക്സൽ 7 പ്രോ എന്നിവ അവതരിപ്പിക്കുന്നത്.
Also: ഗവർണർക്ക് പിന്തുണ നൽകുന്നതിൽ യു ഡി എഫിൽ ഭിന്നത: ഗവർണറെ അനുകൂലിച്ച് ചെന്നിത്തലയും സതീശനും
Post Your Comments