കൊളംബോ : ഈസ്റ്റർ ദിനത്തിൽ 257 പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കൻ ചാവേർ സ്ഫോടനത്തിനു ഉത്തരവാദികളായ എല്ലാ തീവ്രവാദികളെയും ശ്രീലങ്കൻ സുരക്ഷാ അധികാരികൾ കൊന്നൊടുക്കുകയോ അല്ലെങ്കിൽ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഏപ്രിൽ 21 ആക്രമണങ്ങളിൽ ഉൾപ്പെട്ട പള്ളിയിലും ആഡംബര ഹോട്ടലുകളിലും എത്തിയ എല്ലാ വ്യക്തികളുടെയും വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിടിയിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുപറയാൻ സാധിക്കില്ലെന്ന്. എത്ര പേർ കസ്റ്റഡിയിലുണ്ടെന്ന് പറയാനാവില്ല. എന്നാൽ, ഒൻപത് സ്ത്രീകളടക്കം 73 പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.രണ്ട് ബോംബ് വിദഗ്ധർ കൊല്ലപ്പെട്ടിട്ടുണ്ട് ,അക്രമികൾ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ ഞങ്ങൾ പിടിച്ചെടുത്തിട്ടുമുണ്ടെന്ന് പോലീസ് മേധാവി പറഞ്ഞു.
ശ്രീലങ്കയിലെ ജനജീവിതം സാവധാനത്തിൽ മടങ്ങിയെത്തുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന പറഞ്ഞു.തിങ്കളാഴ്ച സ്കൂളുകളിലെ ക്ലാസുകൾ പുനരാരംഭിച്ചു. എന്നാൽ പല സ്ഥലങ്ങളിലും ഹാജർ 10 ശതമാനം താഴെയായി കുറഞ്ഞു.എല്ലാ സ്കൂളുകൾക്കും സുരക്ഷ ഉറപ്പാക്കിയതായി പോലീസ് പറഞ്ഞു. “എല്ലാ സ്കൂളുകളിലും സുരക്ഷ സംബന്ധിച്ച് ബോധവത്കരണത്തിനായി ഞങ്ങൾ ഒരു പരിപാടി സംഘടിപ്പിക്കുകയാണെന്ന് പോലീസ് മേധാവി പറഞ്ഞു.
Post Your Comments