തിരുവനന്തപുരം : തലസ്ഥാന നഗരിയിലെ അതിപ്രശസ്തമായ മസാജ്‌സെന്ററിലെ ജോലിയ്ക്ക് ഇന്റര്‍വ്യൂന് എത്തിയ യുവതി ഹോട്ടല്‍ ജീവനക്കാരുടെ പണവും ഡയമണ്ട് ആഭരണങ്ങളും ലാപ്‌ടോപും കവര്‍ന്ന് മുങ്ങി. തമിഴ്നാട് ധര്‍മ്മപുരി സ്വദേശി മുത്തുമണി (31)യാണ് മുങ്ങിയത്. ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ തമിഴ്‌നാട് സ്വദേശിയെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടി.
1 ലക്ഷം രൂപ വിലയുള്ള സ്വര്‍ണ- ഡയമണ്ട് ആഭരണങ്ങളും 40,000 രൂപ വില വരുന്ന ലാപ്‌ടോപും 4000 രൂപയുമാണ് ഇവര്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് സ്ഥലം വിട്ടത്.. ഇവരെ തമിഴ്‌നാട്ടില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
Post Your Comments