കുന്നിക്കോട്: കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തമിഴ്നാട് മധുര സ്വദേശിനി ശക്തി(35)യാണ് പിടിയിലായത്. കൊല്ലം കരിക്കോട് ഐഷാ മൻസിൽ ഷാഹിദ ബീവിയുടെ മാലയാണ് ഇവർ മോഷ്ടിക്കാൻ ശ്രമിച്ചത്.
കൊട്ടാരക്കരയില്‍ ബസില്‍ കയറിയ ശക്തി കുന്നിക്കോട് ജങ്ഷനിൽ ഇറങ്ങുവാൻ ശ്രമിക്കുന്നതിനിടെ കഴുത്തിൽ കിടന്ന മാല ഊരിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ, ഷാഹിദ ബീവി ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും ഇവരെ പിടികൂടുകയുമായിരുന്നു.
കുന്നിക്കോട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ പത്തനാപുരം കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments