തൃശൂര്‍ : തെച്ചിക്കോട്ട് രാമചന്ദ്രന്‍ അക്രമാസക്തനായ ആനയാണ് . അതിനാല്‍ തൃശൂര്‍ പൂരത്തില്‍ എഴുന്നള്‌ലിയ്ക്കാനാകില്ല. ആനയ്ക്കുള്ള വിലക്ക് നീക്കില്ലെന്നും തീരുമാനം പുന: പരിശോധിയ്‌ക്കേണ്ടതില്ലെന്നും കളക്ടര്‍ ടി.വി അനുപമ. 2007 മുതല്‍ നാളിന്ന് വരെ ഏഴ് പേരെ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്ന ആനയാണ്. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കിയെ തീരു. തീരുമാനം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നും ടിവി അനുപമ വ്യക്തമാക്കി.
അക്രമസ്വഭാവമുള്ള രാമചന്ദ്രനെ ഉത്സവത്തിനും മറ്റും എഴുന്നെള്ളിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. ഇക്കാര്യത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് തീരുമാനം എടുക്കാമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ വിലക്ക് ഒരു ദിവസത്തേക്കെങ്കിലും നീക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലും ഹര്‍ജിയെത്തി.
Post Your Comments