Latest NewsElection NewsKerala

സരിതാ നായര്‍ക്കെതിരെയുണ്ടായ ആക്രമണം: അക്രമികള്‍ എത്തിയത് യു.പി രജിസ്‌ട്രേഷന്‍ വാഹനത്തില്‍

കഴിഞ്ഞ ദിവസം രാത്രി കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വച്ചാണ് സരിതയ്ക്കു നേരെ ആക്രമമുണ്ടായത്

കൊച്ചി: അമേഠിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും സോളാര്‍ കേസ് പ്രതിയുമായ സരിതാ.എസ്.നായര്‍ക്കെതിരെ ഇന്നലെ കൊച്ചിയിലുണ്ടായ ആക്രമത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശ് രജിസട്രേഷനിലുള്ള വാഹനങ്ങളാണ് സരിതയെ ആക്രമിച്ചത്. പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ സരിത നല്‍കിയ പരാതിയിലാണ് ഉത്തര്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള ബൈക്കിന്റെ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ കൈമാറിയത്.

കഴിഞ്ഞ ദിവസം രാത്രി കൊച്ചി ചക്കരപ്പറമ്പ് പരിസരത്ത് വച്ചാണ് സരിതയ്ക്കു നേരെ ആക്രമമുണ്ടായത്. സരിതയുടെ കാറിന്റെ മുന്നിലും പിന്നിലുംബൈക്കിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. ബുള്ളറ്റിലെത്തിയ ഒരാള്‍ കാറിന്റെ മുന്നിലെത്തി വാഹനം നിറുത്താന്‍ ആവശ്യപ്പെട്ടുവെന്നും ഇതിനിടയില്‍ പിന്നിലെത്തിയ മറ്റൊരു ബൈക്കിലെ അക്രമികള്‍ മാരകായുധങ്ങളുമായി കാറിന്റെ ഗ്ലാസ് തകര്‍ത്തുവെന്നും സരിത പറഞ്ഞു കാറിന്റെ പല ഭാഗത്തും അക്രമികള്‍ ആയുധങ്ങള്‍ ഉപയോഗിച്ച് കേടുപാടുകള്‍ വരുത്തി. തന്റെ വാഹനം നിറുത്താന്‍ പല തവണ അക്രമികള്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതിന് തയ്യാറായില്ലെന്നും സരിത പറയുന്നു.

എന്നാല്‍ റോഡിന് വീതി കുറവായതിനാല്‍ വേഗത്തില്‍ പോകാനും കഴിഞ്ഞില്ല. ബുള്ളറ്റിലെത്തിയ ആള്‍ മുഖം മറച്ചിരുന്നില്ലെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. തനിക്കെതിരെ ആരോ നല്‍കിയ ക്വട്ടേഷനാണ് ആക്രമണത്തിനു പിന്നിലെന്നും സരിത പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button