മസ്ക്കറ്റ്: ഒമാനില്‍ ജീവിക്കുന്ന വിദേശികള്‍ക്ക് വസ്തുവകകള്‍ പാട്ടത്തിന് കൈവശം വെക്കാനുള്ള അനുമതി ലഭിക്കുമെന്ന് സൂചന. തന്ഫീദ് ഇംപ്ലിമെന്റെഷന്‍ ആന്‍ഡ് സപ്പോര്‍ട്ട് യൂനിറ്റിന്റെറ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഫിനാന്‍ഷ്യല്‍ അഫയേഴ്സ് ആന്‍ഡ് എനര്‍ജി റിസോഴ്സസ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ ആദ്യം ആരംഭിച്ചത്. മന്ത്രിസഭ കൗണ്‍സിലില്‍നിന്ന് പ്രാഥമിക സാക്ഷ്യപത്രങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശികളെ രാജ്യത്ത് കൂടുതല്‍ പണം ചെലവഴിക്കാന്‍ പ്രേരിപ്പിക്കുകയും റിയല്‍ എസ്റ്റേറ്റ് വിപണി ഉത്തേജിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
Post Your Comments