തൃശൂര്‍: തൃശൂര്‍ പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പൊട്ടിക്കുന്ന പടക്കങ്ങളുടെ കാര്യത്തില്‍ തീരുമാനിക്കേണ്ടത് കോടതി അല്ല കേന്ദ്ര ഏജന്‍സി ആയ പെസോ ആണെന്നും
അതിനാല്‍ പെ സോയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. പൂരത്തിന് മാല പടക്കം പൊട്ടിക്കാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
മേയ് 7 മുതല്‍ 14 വരെയാണ് പൂരം, അതിനാല്‍ അടിയന്തരമായി ഹര്‍ജി പരിഗണിക്കണം എന്നായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആവശ്യം. പൂരം വെടികെട്ടിന് മാല പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാടിന് എതിരെയായിരുന്നു ഹര്‍ജി. കൂട്ടിക്കെട്ടിയ പടക്കം ദീപാവലിക്കു പൊടിക്കുന്നതു നിരോധിച്ചതിനാല്‍ പൂരത്തിനു മാലപ്പടക്കം പൊട്ടിക്കാനാകില്ലെന്നാണു പെസോ നിലപാട്.
Post Your Comments