ആലപ്പുഴ: കേരളത്തിൽ 3 സീറ്റിലെങ്കിലും എൻഡിഎ വിജയിക്കുമെന്ന് ബി.ഡി.ജെഎസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മത്സരിച്ച എല്ലായിടത്തും ബി.ജെ.പിയുടെ പിന്തുണ പൂർണമായി ലഭിച്ചുവെന്നും ബി ഡി ജെ എസ് അവലോകന യോഗം അഭിപ്രായപ്പെട്ടു. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന് ബി ഡി ജെ എസ് അവലോകന യോഗം വിലയിരുത്തി .
വയനാട്ടിൽ പ്രധാനമന്ത്രിയോ അമിത് ഷായോ എത്താഞ്ഞതിൽ പരാതിയില്ലന്നും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി അഭിപ്രായപെട്ടു. അതെ സമയം വയനാട്ടിൽ യു.ഡി.എഫും എൽ ഡി എഫും ധാരണയിലായിരുന്നുവെന്നും തുഷാർ ആരോപിച്ചു.
Post Your Comments