ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മണിക്കൂറുകള്‍ക്കകം മറുപടിയുമായി മമത ബാനര്‍ജി. ഖരക്പൂരില്‍ ആയതിനാല്‍ തനിക്ക് തിരിച്ചു വിളിക്കാനായില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മമത പറഞ്ഞു.
ഫാനി ചുഴലിക്കാറ്റിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ എനിക്ക് സംസാരിക്കാനായില്ല. കാരണം ഞാന്‍ ഖരക്പൂരില്‍ ആയിരുന്നു. തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദിയുടെ പരാതിക്ക് മമത മറുപടി നല്‍കി. തിരഞ്ഞെടുപ്പ് കാലമായാതിനാല്‍ കാലാവധി കഴിയാറായ ഒരു പ്രധാനമന്ത്രിക്കൊപ്പം സമയം ചെലവഴിക്കാനാകില്ലെന്നും മമത റാലിയില്‍ കൂട്ടിച്ചേര്‍ത്തു.
ഫാനി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണവുമായി പ്രധാനമന്ത്രി ഇന്ന് കാലത്താണ് രംഗത്തെത്തിയത്. സ്ഥിതിഗതികള്‍ അന്വേഷിക്കാന്‍ രണ്ടു തവണ മമതയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ബംഗാളിലെ താംലുക്കില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.
”ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ പോലും സ്പീഡ് ബ്രേക്കര്‍ ദീദി രാഷ്ട്രീയം കളിക്കുകയാണ്. രണ്ടു തവണ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതവരുടെ അഹങ്കാരമാണ്. അവര്‍ തിരിച്ച് വിളിക്കാനായി കാത്തിരിക്കുകയാണ്.” ഇതായിരുന്നു മോദിയുടെ വാക്കുകള്‍.
Post Your Comments