പുരി: ഫോനി ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായ ഒഡീഷയ്ക്ക് ആയിരം കോടി ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. കേന്ദ്രം നേരത്തെ 381 കോടി അനുവദിച്ചിരുന്നു. അതിനുപുറമേയാണ് 1000 കോടി നല്‍കുമെന്ന് നരേന്ദ്രമോദി വാഗ്ദാനം നല്‍കിയത്.
ഒഡീഷ സര്‍ക്കാര്‍ ഫോനി ചുഴലിക്കാറ്റിനെ നേരിടാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മോദി അഭിനന്ദിച്ചു. കേന്ദ്രവും സംസ്ഥാനസര്‍ക്കാരും ഒരുമിച്ചു നിന്ന് പ്രവര്‍ത്തിച്ചുവെന്ന് പ്രധാനമന്ത്രി വിലയിരുത്തി. ഒഡീഷയിലെ ഫോനി ദുരിത ബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്, കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ എന്നിവര്‍ ക്കൊപ്പം ഹെലികോപ്റ്റിറില്‍ യാത്ര ചെയ്താണ് പ്രധാനമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ചത്.
ഫോനി ചുഴലിക്കാറ്റില്‍ കട്ടിടം, റോഡ് എന്നിവയുടെ നഷ്ടം മാത്രം 12000 കോടി രൂപ വരുമെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്.30 പേരാണ് ഒഡീഷയില്‍ കൊല്ലപ്പെട്ടത്. പുരിയിലാണ് നാശ നഷ്ടങ്ങളേറെയും. 14,835 ഗ്രാമങ്ങളെയും 46 പട്ടണങ്ങളെയും ചുഴലിക്കാറ്റ് ബാധിച്ചു.
PM Narendra Modi conducts aerial survey of #Cyclonefani affected areas in Odisha. Governor Ganeshi Lal, CM Naveen Patnaik and Union Minister Dharmendra Pradhan also present. pic.twitter.com/ZO9XkRC7kK
— ANI (@ANI) May 6, 2019
Post Your Comments