കൊളംബോ: 200 മുസ്ലീം പണ്ഡിതരടക്കം 600 വിദേശികളെ ശ്രീലങ്കയില്‍ നിന്ന് പുറത്താക്കി. രാജ്യത്ത് നിയമവിധേയമായി എത്തിയവരാണെങ്കിലും വിസ കാലാവധി കഴിഞ്ഞും അനധികൃതമായി ഇവിടെ തുടരുന്നുവെന്ന് കണ്ടെത്തിയിരുന്നു. പാകിസ്ഥാന്‍, മാലദ്വീപ്, ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. രാജ്യത്ത് അനധികൃതമായി തുടരുന്നതിന്റെ പിഴ കൂടി ഈടാക്കിയ ശേഷമാണ് ഇവരെ പുറത്താക്കിയത്.
സ്‌ഫോടനത്തിന് ശേഷം രാജ്യത്തെ വിസ നിയമങ്ങള്‍ കര്‍ശനമാക്കാനും പുതിയതായി ഉണ്ടാക്കിയ ചില മത സ്ഥാപനങ്ങളെ പ്രത്യേകമായി നിരീക്ഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ വിവിധ സ്ഥലങ്ങളിലായി നടന്ന സ്‌ഫോടനങ്ങളില്‍ 253 പേരാണ് കൊല്ലപ്പെട്ടത്. നാഷണല്‍ തൗഹീദ് ജമാ അത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് സാന്നിദ്ധ്യവും വ്യക്തമായിരുന്നു.
ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ സേന വ്യാപകമായി നടത്തിയ തിരച്ചിലുകള്‍ക്കൊടുവില്‍ ബംഗ്ലാദേശ്, ഇന്ത്യ, മാലിദ്വീപ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും അനധികൃതമായി രാജ്യത്ത് താമസിച്ച വ്യക്തികള്‍ക്കെതിരെ ചാവേറാക്രമണത്തിന് പിന്നാലെ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഈസ്റ്റര്‍ ദിവസമായ ഏപ്രില്‍ 21ന് ശ്രീലങ്കന്‍ നഗരങ്ങളായ കൊളംബൊ, നെഗൊംബൊ, കൊഛിക്കെടെ, ബട്ടിക്കലാവ് തുടങ്ങി എട്ടിടങ്ങളിലാണ് സ്‌ഫോടനങ്ങള്‍ നടന്നത്.
Post Your Comments