Latest NewsNewsIndia

ശ്വാസതടസ്സത്തെ തുടർന്ന് പ്രഗ്യ സിംഗ് ഠാക്കൂർ ആശുപത്രിയിൽ

കഴിഞ്ഞ കുറച്ച്‌ നാളുകളായി ഭോപ്പാൽ എം പി പ്രഗ്യയുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു. രണ്ട് മാസത്തെ ആശുപത്രിവാസത്തിന് ശേഷം ഫെബ്രുവരി 19 ന് പ്രഗ്യയുടെ ആരോഗ്യനില വഷളായതോടെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Also Read:കാമുകനൊപ്പം ഹോട്ടലില്‍ ഒരുമിച്ച്‌ കഴിയാൻ യുവതിയുടെ അതിബുദ്ധി; മൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി

ഡല്‍ഹി എയിംസിലായിരുന്നു ചികിത്സ. കടുത്ത നെഞ്ചുവേദന, ശ്വാസതടസം, ഉയര്‍ന്ന രക്ത സമ്മര്‍ദം എന്നീ ആരോഗ്യ പ്രശ്‌നങ്ങളാണ് പ്രഗ്യയെ അലട്ടുന്നത്. പിന്നീട് കുറച്ച്‌ നാളത്തേക്ക് ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ശ്വാസതടസം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരു. ഇതേ സമയം ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച ഒരാളാണ് പ്രഗ്യ ഠാക്കൂർ. ഇപ്പോഴും അതിന്റെ പല പ്രശ്നങ്ങളും തുടർന്നുകൊണ്ടേയിരിക്കുന്നുണ്ട്. വിവാദ പരാമർശങ്ങൾ ഒരുപാട് നടത്തിയാണ് പ്രഗ്യ സോഷ്യൽ മീഡിയകളിലും മറ്റും അറിയപ്പെടാൻ തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button