ന്യൂഡൽഹി : നഥൂറാം വിനായക് ഗോഡ്സെ രാജ്യസ്നേഹി തന്നെയെന്ന് ആവര്‍ത്തിച്ച് ബിജെപി എംപി പ്രഗ്യ സിങ് ഠാക്കൂർ. രാജ്യസ്നേഹികളെ അപമാനിക്കുന്ന സ്വഭാവം കോണ്‍ഗ്രസിന് പണ്ടേയുള്ളതാണ്. അവരെ കാവി തീവ്രവാദികള്‍ എന്നു വിളിക്കുന്നു. ഇതിനെക്കാള്‍ മോശമായ പ്രസ്താവന കേട്ടിട്ടില്ല എന്നും പ്രഗ്യ സിങ് ഠാക്കൂർ പറഞ്ഞു.
എബിവിപിയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് പ്രഗ്യ സിങ് ഠാക്കൂർ ഈക്കാര്യം പറഞ്ഞത്. രാജ്യത്തെ ആദ്യ തീവ്രവാദിയാണ് നഥുറാം ഗോഡ്സെയെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് പ്രഗ്യ സിങ് ഠാക്കൂറിന്റെ പരാമര്‍ശം.
നേരത്തേ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഗ്യ സിങ് ഠാക്കൂർ ഗോഡ്സെയെ ദേശസ്നേഹിയയെന്ന് വിളിച്ചത് വൻ വിവാദമായിരുന്നു. ഇതേതുടര്‍ന്ന് ബിജെപി കേന്ദ്രനേതൃത്വം ഇടപെടുകയും പ്രഗ്യ സിംഗ് തന്റെ പ്രസ്താവന പിന്‍വലിക്കുകയും ചെയ്തിരുന്നു.
Post Your Comments