കണ്ണൂര്‍: ജയില്‍ ജീവനക്കാരുടെ സൊസൈറ്റി ഓഫീസില്‍ മോഷണം.ജയില്‍ ജീവനക്കാരുടെ സഹകരണ സംഘമായ ജയില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി ഓഫിസ് കെട്ടിടത്തിലാണ് മോഷണം നടന്നത്. ഓഫീസ് കുത്തിതുറന്ന കള്ളന്‍ 52000 രൂപയോടൊപ്പം ഒരു ഐസ്‌ക്രീം, ഒരു ഫ്രൂട്ടി എന്നിവയും മോഷ്ടിച്ചു.
അതേസമയം മോഷണം നടത്തിയ ആള്‍ക്ക് സ്ഥലവുമായി നല്ല പരിചയമുണ്ടെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ഓഫീസിന്റെ മുക്കും മൂലയും പരിചയമുണ്ടെന്നു തോന്നിക്കും വിധമാണു മോഷണം. പണം സൂക്ഷിക്കുന്നതും താക്കോല്‍ സൂക്ഷിക്കുന്നതും എവിടെയാണെന്നു കൃത്യമായി അറിഞ്ഞുവച്ചാണ് ഇയാള്‍ മോഷണം നടത്തിയിരിക്കുന്നത്.
സ്റ്റോര്‍ റൂമിന്റെ വാതില്‍ പൊളിച്ച് അകത്തു കടന്ന കള്ളന്‍ കൃത്യമായി താക്കോല്‍ എടുത്ത് ഓഫീസ് സെക്രട്ടറിയുടെ മേശവലിപ്പ് തുറന്ന് 51,500 രൂപ മോഷ്ടിച്ചു. മേശവലിപ്പിലുണ്ടായ 500 രൂപയും കൈക്കലാക്കി. രാത്രിയില്‍ ഇടിയും മഴയുമുണ്ടായിരുന്നതു കള്ളനു സഹായമായി.ഐസ്‌ക്രീമും ഫ്രൂട്ടിയും എടുത്തു കഴിച്ചാണു കള്ളന്‍ മടങ്ങിയത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സഹകരണ സംഘം ഭാരവാഹികളുടേയും ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments