KeralaLatest NewsEducation

എസ്എസ്എൽസി ഫലപ്രഖ്യാപനം : തീയതി തീരുമാനിച്ചു

തിരുവനന്തപുരം : ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് ആറാം തീയതി ഉച്ചയ്ക്ക് രണ്ടു മണിക്ക് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം തന്നെ ഉണ്ടായിരിക്കും.

ഫലപ്രഖ്യാപനത്തിനുശേഷം പി.ആർ.ഡി ലൈവ് എന്ന മൊബൈൽ ആപ്പിലും http://keralapareekshabhavan.in,https://sslcexam.kerala.gov.in, http://results.itschool.gov.in, http://results.kerala.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളിലും ഫലം ലഭിക്കും.

എസ്.എസ്.എൽ.സി(എച്ച്.ഐ), റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി റിസൾട്ട് http://thslcexam.kerala.gov.in ലും ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽനിന്നും പി.ആർ.ഡി ലൈവ് ആപ് ഡൗൺലോഡ് ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button