തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നാളെ നടക്കും. വൈകീട്ട് മൂന്നു മണിയ്ക്ക് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഇതോടൊപ്പം ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും.
എസ്.എസ്.എല്‍.സി, പ്ലസ് ടു 2 പരീക്ഷ എഴുതിയവര്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് ഇല്ല. കോവിഡ് സാഹചര്യത്തെ തുടർന്ന്, വിദ്യാഭ്യാസ വകുപ്പ് നേരിട്ടു നടത്തുന്നതും അംഗീകരിച്ചതുമായ കലാ, കായിക, ശാസ്ത്ര പരിപാടികള്‍ കഴിഞ്ഞ അദ്ധ്യയന വര്‍ഷം റദ്ദാക്കിയിരുന്നു.
ഭാര്യമാരില്‍ നിന്ന് തങ്ങള്‍ നേരിടുന്ന അനീതികള്‍ക്കെതിരെ പോരാട്ടവുമായി ഒരുകൂട്ടം ഭര്‍ത്താക്കന്‍മാര്‍
അതിനാല്‍, ഇത്തവണ ഇവയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന ഗ്രേസ് മാര്‍ക്ക് ഉണ്ടാവില്ല. ഇക്കാര്യം വ്യക്തമാക്കി പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവു പുറപ്പെടുവിച്ചു.
വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വൈകിട്ട് നാല് മുതൽ http://pareekshabhavan.kerala.gov.in, http://sslcexam.kerala.gov.in, http://results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും.
Post Your Comments