കൊല്‍ക്കത്ത: അഞ്ചാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്ക്. ബംഗാളിലെ ബംഗാവു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശന്തനു താക്കൂറിനാണ് പരുക്കേറ്റത്.ശന്തനുവിനും ഡ്രൈവര്‍ക്കും വാഹനത്തില്‍ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ശന്തനുവിന് തലയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇയാളെ ബംഗാവു സബ് ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാന്‍ കല്യാണിയിലേക്ക് പോകുകയായിരുന്ന ശന്തനുവിന്റെ വാഹനത്തിലേക്ക് പോലീസ് വാഹനം ഇടിച്ചുകയറുകയായിരുന്നു. നാദിയ ജില്ലയിലെ ഹന്‍സ്ഖലിയില്‍ വച്ചാണ് അപകടമുണ്ടായത്. മതുവ സമുദായത്തിന്റെ നേതാവായിരുന്ന ബിനാപാണി ദേവിയുടെ ചെറുമകനാണ് അപകടത്തില്‍പ്പെട്ട ശന്തനു.പോലീസ് വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തു. സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല.
സംഭവം അന്വേഷിച്ച് വരികയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം അപകടത്തിന് പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുണ്ടെന്ന് സ്ഥാനാര്‍ത്ഥിയുടെ അമ്മ ചാബിറാണി താക്കൂര്‍ ആരോപിച്ചു.ശന്തനുവിന്റെ വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് പോലീസ് ജീപ്പ് ബോധപൂര്‍വം ഇടിപ്പിക്കുകയായിരുന്നെന്നും ചാബിറാണി താക്കൂര്‍ ആരോപിച്ചു. എന്നാൽ പോലീസ് വാഹനത്തിന്റെ നിയന്ത്രണം വിട്ടു എന്നാണ് വിശദീകരണം.
Post Your Comments