Latest NewsElection NewsIndiaElection 2019

കാശ്മീര്‍ മുതല്‍ കേരളം വരെ; 125 ദിവസത്തിനുള്ളില്‍ 103 റാലിയില്‍ പങ്കെടുത്തത് നരേന്ദ്ര മോദി

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടത്തിയ റാലികളുടെ നൂറ് കഴിഞ്ഞിരിക്കുന്നു. 125 ദിവസംകൊണ്ട് 103 റാലികളിലാണ് നരേന്ദ്രമോദി പങ്കെടുത്തത്.

മാര്‍ച്ച് 10-നാണ് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതുവരെ 27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇരുന്നൂറിലധികം പരിപാടികളിലാണ് മോദി പങ്കെടുത്തത്. സ്വന്തം മണ്ഡലമായ ഗുജറാത്തിലെ വാരണാസിയിലാണ് മോദി ഏറ്റവും കൂടുതല്‍ റാലിയില്‍ പങ്കെടുത്തത്. അഞ്ച് തവണയാണ് മോദി വാരണാസി സന്ദര്‍ശിച്ചത്.

ഈ വര്‍ഷം ഡല്‍ഹിയില്‍ 30 പരിപാടികളിലും 14 കാബിനറ്റ് യോഗത്തിലും മാത്രമാണ് മോദി ഇതുവരെ പങ്കെടുത്തിട്ടുള്ളത്. തന്റെ സന്ദര്‍ശനങ്ങളെക്കുറിച്ച് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ, ജംനനഗര്‍ മുതല്‍ സില്‍ച്ചര്‍ വരെ.125 ദിവസം കൊണ്ട് താന്‍ നടത്തിയ യാത്രകളെക്കുറിച്ചുള്ള ലേഖനം നിങ്ങള്‍ക്ക് വളരെ ആസ്വാദ്യകരമായിരിക്കും.

എങ്ങനെയാണ് 130 കോടി ജനങ്ങളെ സേവിക്കുന്നതിനായി അവര്‍ എനിക്ക് ശക്തി പകര്‍ന്നെന്ന് നിങ്ങള്‍ക്ക് ഈ ലേഖനത്തിലൂടെ മനസ്സിലാകുമെന്നും മോദി ട്വീറ്റ് ചെയ്തു. നാല് മാസമായി താന്‍ നടത്തുന്ന യാത്രകളെക്കുറിച്ചുള്ള വിവരങ്ങളും ട്വീറ്റിനൊപ്പം അദ്ദേഹം ചേര്‍ത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാജസ്ഥാനിലെ സിക്കാറില്‍വച്ച് നടന്ന റാലിയായിരുന്നു മോദി പങ്കെടുത്ത 103-ാമത്തെ റാലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button