ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും, മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിക്കുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ജോധ്പൂരിലാണ് സംഭവം. ഫത്തേഹ് ഖാന്‍ എന്ന ആള്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി തന്നെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് യുവതിയുടെ മൊഴി.
പതിനഞ്ചുകാരിയായ മകളെയും ഇയാള്‍ പീഡിപ്പിക്കാറുണ്ടെന്നും പന്തണ്ടുവയസ്സുള്ള മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിച്ചെന്നും മതംമാറ്റിയെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. യുവതിയുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments