Latest NewsElection NewsKeralaIndiaEntertainmentElection 2019

കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു: നടൻ ശ്രീനിവാസൻ

ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍

കൊച്ചി: തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന്‍ ശ്രീനിവാസന്‍. വർഷങ്ങൾക്ക് മുൻപേ തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനു ഉദാഹരണമായി മുപ്പത് കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

അതെ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താരങ്ങൾ മത്സരിക്കുമ്പോൾ ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button