കോട്ടയം: എട്ട് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്ധ്യവയസ്‌കന്‍ പിടിയില്‍. കോട്ടയം പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിന് സമീപമാണ് സംഭവം.
മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തങ്കപ്പന്റെ വീട്ടില്‍ ദിവസവും കളിക്കാന്‍ പോകുമായിരുന്നു. കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി വീട്ടുകാര്‍ വിവരം തിരക്കിയതോടെയാണ് പീഡന വിവരം പുറത്തായത്.തുടര്‍ന്ന് കുട്ടിയുടെ അമ്മ കോട്ടയം ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് വെളുത്തേടത്തുപറമ്പ് വീട്ടില്‍ തങ്കപ്പന്‍(62) എന്ന പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്്. കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.എസ്‌സിപിമാരായ ജോര്‍ജ് വി.ജോണ്‍, ഷിനോജ്, വിജയലാല്‍, തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Post Your Comments