
തൊടുപുഴ: തൊടുപുഴയില്‍ വീണ്ടും കുട്ടിക്കു നേരെ ആക്രമം. പതിനാലു വയസ്സുകാരനെ അമ്മയുടെ സുഹൃത്ത് മര്‍ദ്ദിച്ചു. കുട്ടിയുടെ വയറില്‍ ശസ്ത്രക്രിയ നടന്ന ഭാഗത്ത് ഇടിച്ചുവെന്നും പരാതി. ഫ്രിഡ്ജിന്റെ ഇടയില്‍ വച്ച് ഇടിച്ച് പരിക്കേല്‍പ്പിച്ചിട്ടുമുണ്ട്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ് . കുട്ടിയെ മര്‍ദ്ദിച്ച പട്ടയം കവല സ്വദേശി ജയേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതേസമയം അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്ദ്ദനത്തിനായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അനുജനെ ഒരു മാസത്തേക്ക് പിതാവിന്റെ കുടുംബത്തിലേക്ക് അയക്കാന്‍ ഇടുക്കി ജില്ലാ ശിശുക്ഷേമ സമിതി തീരുമാനിച്ചു.അമ്മയുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന് നല്കിയ അപേക്ഷ പരിഗണിച്ചാണ് കുട്ടിയെ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
ഇളയകുട്ടിയുടെ ഭാവിയില്‍ ആശങ്കയുണ്ടെന്ന് മുത്തച്ഛന് അപേക്ഷയില്‍ പറഞ്ഞിരുന്നു.തുടര്‍ന്ന് ഇന്നലെ തൊടുപുഴയില്‍ ചേര്‍ന്ന ശിശുക്ഷേമ സമിതിയുടെ സിറ്റിംഗില്‍ പരസ്പരസമ്മതത്തോടെ കുട്ടിയെ ഒരു മാസത്തേക്ക് തിരുവനന്തപുരത്തുള്ള അച്ഛന്റെ കുടുംബത്തിനൊപ്പം അയക്കുകയായിരുന്നു.
കുട്ടി തിരുവന്തപുരത്ത് കഴിയുകയാണെങ്കിലും പോലീസും ശിശു സംരക്ഷണ വകുപ്പും നിരീക്ഷണം ഏര്‍പ്പെടുത്തും. കുട്ടിക്ക് എന്തെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാകുകയാണെങ്കില്‍ തിരികെ കൊണ്ടുപോവുകയും ചെയ്യും. അതേസമയം കുട്ടിയുടെ മാതാവ് മാനസിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്.
Post Your Comments