കൊച്ചി:വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. യുവതിയുമായുള്ള സൗഹൃദം തകര്‍ന്നതിലുള്ള വിരോധം മൂലമാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പ്രതി പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കരവാന്‍തുരുത്തി സ്വദേശിയും ഫറൂഖില്‍ വടക്കുപ്പാടം കണ്ടാട്ടില്‍ അപ്പാര്‍ട്ടുമെന്റില്‍ താമസക്കാരനുമായ മുഹമ്മദ് സഫ്വാനെ (22) പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളാണ് സൗഹൃദം തകര്‍ന്നപ്പോള്‍ തനിക്ക് പക തോന്നിയെന്നും ഇതിനെ തുടര്‍ന്നാണ് ഫോട്ടോകള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതെന്നും പോലീസിനോട് പറഞ്ഞത്. പാലാരിവട്ടം പോലീസില്‍ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് മുഹമ്മദ് സഫ്വാനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കു ജാമ്യം ലഭിച്ചു.
ബംഗളൂരുവില്‍ ഐഇഎല്‍ടിഎസിന് പഠിക്കുന്പോഴാണ് പ്രതിയും യുവതിയും പരിചയത്തിലാകുന്നത്. ഏതാനും മാസം മുന്‍പ് സൗഹൃദം തകര്‍ന്നതോടെ യുവാവിന് പെണ്‍കുട്ടിയോട് പക വളര്‍ന്നു. തുടര്‍ന്നാണ് സ്ത്രീയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി നഗ്നചിത്രം പ്രചരിപ്പിക്കുകയായിരുന്നു.
ബന്ധുവിന് പെണ്‍കുട്ടി അയച്ചുകൊടുത്ത ബിക്കിനി ധരിച്ച ചിത്രം കൈക്കലാക്കി ഇത് ഇന്സ്റ്റാഗ്രാമില്പങ്കുവയ്ക്കുകയായിരുന്നു. കൂടാതെ ഈ പെൺകുട്ടികളെ മോശമായി ചിത്രീകരിച്ചുള്ള സന്ദേശങ്ങൾ സുഹൃത്തുക്കള്‍ക്ക് പതിവായി പ്രതി അയച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.സൈബർസെല്ലിന്‍റെ സഹായത്തോടെ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
Post Your Comments