KottayamNattuvarthaLatest NewsKeralaNews

ചാറ്റിംഗിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി: പാലാ സ്വദേശിനിയില്‍ നിന്ന് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കുകയായിരുന്നു

കോട്ടയം: ഫേസ്ബുക്ക് പരിചയം മുതലെടുത്ത് ചാറ്റിങ് വഴി നഗ്‌ന വീഡിയോയും ചിത്രവും കൈക്കലാക്കിയതിന് ശേഷം യുവതിയില്‍ നിന്നു പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. യുപി ഗൊരഖ്പൂര്‍ രപ്തിനഗര്‍ സ്വദേശിയായ മോനുകുമാര്‍ റാവത്ത്(25) ആണ് പാലാ പോലീസിന്റെ പിടിയിലായത്.

പാലാ സ്വദേശിനിയായ യുവതിയും മോനുകുമാറും തമ്മിൽ 2020 ജൂലൈയിൽ സോഷ്യൽ മീഡിയയിലൂടെയാണ്‌ സൗഹൃദത്തിലായത്. തുടര്‍ന്ന് ചാറ്റിങ് വഴി അടുപ്പത്തിലായതോടെ യുവതിയുടെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ വിവാഹാവശ്യത്തിനെന്ന പേരിൽ പണം ആവശ്യപ്പെട്ടു.

തകരാറില്ലാത്ത റോഡിനു മുകളിൽ വീണ്ടും ടാറിങ് നടത്തി പൊതുമരാമത്ത് വകുപ്പ്: പ്രതിഷേധവുമായി നാട്ടുകാർ

പണം നല്‍കിയില്ലെങ്കില്‍ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി പണം നല്‍കാന്‍ തയ്യാറാകാഞ്ഞതോടെ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും മോനുകുമാര്‍ 2021 ഏപ്രില്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി പാലാ പോലീസില്‍ നൽകിയ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തില്‍ പ്രതി വിദേശത്താണെന്ന് വ്യക്തമായി.

കഴിഞ്ഞ ദിവസം വിദേശത്തുനിന്നും ഡല്‍ഹി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ പ്രതിയെ അധികൃതര്‍ തടഞ്ഞുവെച്ച് പാലാ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പാലാ പോലീസ് ഡല്‍ഹിയില്‍ എത്തി പ്രതിയെ കസ്റ്റഡിയില്‍ എടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button