Latest NewsElection NewsIndiaCandidatesElection 2019

തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസിന് മറുപടി നൽകാൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം നൽകി

ന്യൂ ഡൽഹി : നരേന്ദ്രമോദിക്കെതിരായ പ്രസ്താവനയിൽ മറുപടി നൽകാൻ കോൺഗസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കൂടുതൽ സമയം നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. മേയ് ഏഴ് വരെയാണ് രാഹുൽ ഗാന്ധിക്ക് സാവകാശം അനുവദിച്ചത്. സമയം നീട്ടി നൽകണമെന്ന രാഹുലിന്‍റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 48 മണിക്കൂറിനകം വിശദീകരണം നൽകണം എന്നായിരുന്നു ആദ്യം നിർദേശിച്ചത്.

ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നതെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരെ ബിജെപി നൽകിയ പരാതിയിൽ മെയ് ഒന്നിനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു നോട്ടീസ് അയച്ചത്. ഏപ്രിൽ 23ന് മധ്യപ്രദേശിൽ വെച്ചായിരുന്നു രാഹുൽ ഈ പ്രസ്താവന നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button