ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഒഡീഷ തീരത്തേക്ക് ഇന്ത്യന്‍ തീരസേനയുടെ കപ്പലായ ഷൗനുക്ക് പുറപ്പെട്ടു. രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് കപ്പല്‍ ഒഡീഷയിലേക്ക് തിരിച്ചത്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള സംവിധാനവുമായി കപ്പല്‍ പുറപ്പെടുന്നതിന്റെ വീഡിയോ കോസ്റ്റ് ഗാര്‍ഡ് ട്വീറ്റ് ചെയ്തു. അടിയന്തര സാഹചര്യത്തില്‍ ആകാശത്ത് നിന്ന് ഭക്ഷണ വിതരണം നടത്താനും മറ്റും ഹെലികോപ്റ്ററുകളും സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്.
കാറ്റ് ബാധിരായവര്ക്കുള്ള വസ്തുക്കളുമായാണ് കപ്പല്‍ പുറപ്പെട്ടിരിക്കുന്നത്.ഇതുള്‍പ്പെടെ നാല് കപ്പലുകളാണ് നാവികസേന ഒഡീഷ തീരത്തേക്ക് നിയോഗിച്ചിരിക്കുന്നത്. സഹ്യാദ്രി, രണ്‍വീര്‍, കദ്മത് എന്നീ കപ്പലുകള്‍ നേരത്തെ ഒഡീഷ തീരത്തേക്ക് വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ള സാമഗ്രികളും മെഡിക്കല്‍ സംഘങ്ങളുമാണ് ഈ കപ്പലുകളിലുള്ളത്. ചുഴിക്കാറ്റിന്റെ ദിശ മാറുന്നതോടെ ഈ കപ്പലുകളിലുള്ള സംഘം പ്രവര്‍ത്തനം തുടങ്ങുമെന്ന് നേവി വക്താവ് ക്യാപ്റ്റന്‍ ഡി.കെ ശര്‍മ്മ വ്യക്തമാക്കി.
ഫോനി ചുഴലിക്കാറ്റ് നാശംവിതയ്ക്കുന്ന മേഖലകളില്‍ അടിയന്തര സഹായമായി കേന്ദ്രസര്‍ക്കാര്‍ 1,000 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ഒഡീഷ തീരത്ത് കനത്ത നാശംവിതച്ച ചുഴലിക്കാറ്റ് ഇപ്പോള്‍ ബംഗാള്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മണിക്കൂറില്‍ 184 കിലോമീറ്റര്‍ വേഗതയില്‍ ഒഡീഷ തീരത്ത് ആഞ്ഞടിച്ച കാറ്റ് തീവ്രതകുറഞ്ഞ് 130 കിലോമീറ്റര്‍ വേഗതയില ആയിട്ടുണ്ട്.
Post Your Comments