ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ചൈന നിലപാട് സ്വീകരിക്കുന്നതു വൈകിപ്പിക്കാന്‍ പാകിസ്‌താന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന്‍ മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നത് വൈകിപ്പിക്കാനായിരുന്നു പാകിസ്‌താന്റെ ശ്രമം. ഇന്ത്യയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ മസൂദിനെതിരായി നടപടിയുണ്ടായാല്‍ അത് ബി.ജെ.പിക്കും മോദിക്കും ഗുണം ചെയ്യുമെന്നായിരുന്നു പാകിസ്‌താന്റെ ഭയം.
ഇതു കണക്കിലെടുത്ത് മസൂദിനെതിരായ യു.എന്നിലെ പ്രമേയത്തെ ചൈന അനൂകൂലിക്കുന്നത് വൈകിപ്പിക്കാന്‍ പാകിസ്‌താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇന്ത്യയില്‍ അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 15 നോട് അടുത്ത തീയതികളില്‍ മാത്രം പ്രമേയത്തെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ മതിയെന്നായിരുന്നു ചൈനയോടുള്ള പാകിസ്‌താന്റെ അഭ്യര്‍ഥന. എന്നാൽ അമേരിക്ക ശക്‌തമായ നിലപാട് സ്വീകരിക്കുകയും സമ്മര്‍ദം ശക്‌തമാക്കുകയും ചെയ്‌തതോടെ ചൈന പ്രമേയത്തിന് അനുകൂല തീരുമാനമെടുക്കുകയായിരുന്നു.
Post Your Comments