കോതമംഗലം: ഇടമലയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു, വടാട്ടുപാറ പലവൻപടി മണൽക്കടവ് ഭാഗത്ത് ഇടമലയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ മുങ്ങിമരിച്ചു . കിഴക്കമ്പലം പെരിങ്ങാല പിണർമുണ്ട കുറ്റിക്കാട്ടിൽ സക്കറിയയുടെ മകൻ അമാൻ മുഹമ്മദ് (17), പനങ്ങാട് നെട്ടൂർ മൂശാരിപ്പറമ്പിൽ അസീസിന്റെ മകൻ ആഷിക് (17) എന്നിവരാണ് മരിച്ചത്.
ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട ഇടപ്പള്ളി വെണ്ണല പോംകോട്ടിൽ ഷാജിയുടെ മകൻ മുഹമ്മദ് മാലിക് (16) രക്ഷപ്പെട്ടു. ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് സംഭവം നടന്നത് . പുഴയിൽ കുളിക്കാനിറങ്ങിയ മൂന്നുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു.
ഒഴുക്കിൽ പെട്ട നെട്ടൂർ സ്വദേശി ആഷിക്കിന്റെ മൃതദേഹം നാട്ടുകാർ നടത്തിയ തിരച്ചിലിൽ വൈകാതെ കണ്ടെടുത്തു. പള്ളിക്കര സ്വദേശി അമാൻ മുഹമ്മദിന്റെ മൃതദേഹം വൈകീട്ട് 6.30-ഓടെ കോതമംഗലത്തു നിന്നെത്തിയ അഗ്നിരക്ഷാ സേന സ്കൂബാ ടീമാണ് കണ്ടെടുത്തത്.
Post Your Comments