കോഴിക്കോട്: നായകളെ വളര്‍ത്തുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നു. നായകളെ വളര്‍ത്തുന്നവരില്‍ നിന്ന് വാര്‍ഷിക ലൈസന്‍സ് ഫീസ് ഈടാക്കാനാണ് തീരുമാനം. കോഴിക്കോട് നഗരസഭ പരിധിയിലെ എല്ലാ വളര്‍ത്തു നായകള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ ലൈസന്‍സ് സംവിധാനം നിര്‍ബന്ധമാക്കുക. പിന്നീട് സംസ്ഥാനത്തെ മറ്റു നഗരസഭകളും സമാന രീതി അവംലബിക്കുമെന്നാണ് സൂചന.
നായകളുടെ ലൈസന്‍സിനായി പ്രത്യേക സോഫ്റ്റ് വെയര്‍ നിര്‍മ്മിക്കാനാണ് നഗരസഭയുടെ തീരുമാനം. സാധാരണ വളര്‍ത്തുനായകള്‍ക്ക് 500 രൂപയും പ്രജനനത്തിനായി ഉപയോഗിക്കുന്നവയ്ക്ക് 1000 രൂപയുമാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. കൂടാതെ നായയുടെ ഇനം, തൂക്കം, കുത്തിവെപ്പ് വിവരം, ഉടമയുടെ വിലാസം, ഫോണ്‍ നമ്പര്‍ തുടങ്ങി വിവരങ്ങള്‍ അടങ്ങിയ മൈക്രോ ചിപ്പും നായയുടെ ശരീരത്തില്‍ ഘടിപ്പിക്കും. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളിലാണ് വളര്‍ത്തു നായ സംബന്ധിച്ച ഇത്തരം കര്‍ശന നിയമങ്ങള്‍ നിലവിലുള്ളത്.
Post Your Comments