മെയ് മാസം മുതൽ ഡ്രൈവിംഗ് ടെസ്റ്റിൽ പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നതിനാൽ പഴയ രീതിയിൽ ലൈസൻസ് നെട്ടോട്ടമോടി അപേക്ഷകർ. പുതിയ രീതിയിലെ ഡ്രൈവിംഗ് ടെസ്റ്റിന് ഒട്ടേറെ കടമ്പകൾ ഉണ്ട്. അതിനാൽ, പഴയ രീതിയിൽ എങ്ങനെയെങ്കിലും ലൈസൻസ് എടുക്കാനാണ് മിക്ക ആളുകളുടെയും ശ്രമം. മെയ് ഒന്ന് വരെ പഴയ മാതൃകയിലാകും ടെസ്റ്റ് നടക്കുക.
പുതിയ രീതിയിൽ ടെസ്റ്റ് പാസാകണമെങ്കിൽ പരിശീലനവും പഠനച്ചെലവും കൂടും. ഇതിനെ തുടർന്നാണ് മിക്ക ആളുകളും മെയ് ഒന്നിന് മുൻപ് തന്നെ അപേക്ഷ നൽകുന്നത്. എന്നാൽ, അത്രവേഗത്തിൽ ലൈസൻസ് എടുക്കാൻ സാധിക്കുകയില്ല. ടെസ്റ്റിന് ഹാജരാകുന്നതിനു മുൻപ് ടെസ്റ്റ് തീയതി എടുക്കണം. ഒരു ദിവസം നിശ്ചിത എണ്ണം ടെസ്റ്റുകൾ മാത്രമേ അനുവദിക്കുകയുള്ളൂ. ഇപ്പോൾ പഠിക്കുന്ന നിരവധി പേർക്ക് ഇനിയും തീയതി കിട്ടാൻ ബാക്കിയുണ്ട്.
Also Read: വയനാട്ടിലെ മുള്ളിൽകൊല്ലിയിൽ വീണ്ടും കടുവയുടെ സാന്നിധ്യം, പശുക്കിടാവിനെ കൊന്നു
അപേക്ഷകളെല്ലാം ഇപ്പോള്‍ ഓണ്‍ലൈനായാണ്. സോഫ്റ്റ്‌വെയർ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍, വിചാരിക്കുന്ന സമയത്ത് ടെസ്റ്റ് തീയതി ലഭിക്കണമെന്നില്ല. പുതിയതായി എത്തുന്നവര്‍ക്ക് ഉടന്‍ ലൈസന്‍സ് കിട്ടുമെന്ന ഉറപ്പ് ഡ്രൈവിംഗ് സ്‌കൂളുകാര്‍ നൽകുന്നില്ല.
Post Your Comments