കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരായ പ്രതിഷേധം ഇരമ്പുന്നു. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. കഴിഞ്ഞ ദിവസവും . പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
മഡുറോയ്ക്കെതിരായ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നും സായുധ സേനയുടെ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ തനിക്കാണെന്നും പ്രതിപക്ഷ നേതാവ് ജുവാന്‍ ഗ്വായിഡോ അവകാശപ്പെട്ടു. എന്നാല്‍ തനിക്ക് അവരുടെ പിന്തുണയുണ്ടെന്നാണ് മഡുറോയുടെ വാദത്തെ ഗ്വയ്ഡോ കുറ്റപ്പെടുത്തി.
പ്രതിഷേധക്കാരില്‍ നിരവധി കുറ്റവാളികളുണ്ടെന്നും ഇവരൊന്നും ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും മഡുറോ വ്യക്തമാക്കി. ഇക്കഴിഞ്ഞ ജനുവരിയിലാണ് ഗ്വയ്ഡോ വെനസ്വേലയുടെ സ്വയം പ്രഖ്യാപിത നേതാവായി രംഗത്തെത്തിയത്. അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ 520-ഓളം രാജ്യങ്ങള്‍ ഇതിനെ പിന്തുണച്ചിരുന്നു.
എന്നാല്‍, മഡുറോയുടെ നേതൃത്വം ഇത് അംഗീകരിച്ചില്ല. കൂടാതെ റഷ്യയുടെയും ചൈനയുടെയും വെനസ്വേലയിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും പിന്തുണ മഡുറോയ്ക്കാണ്.
Post Your Comments