![](/wp-content/uploads/2019/05/shalu.jpg)
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരുകിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്‍റെ കേസ് പാതിവഴിയിൽ. കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടും ഒരു മാസമായിട്ടും പ്രതിയെ പിടിക്കൂടാൻ സാധിച്ചിട്ടില്ല.സിസിടിവി ദൃശ്യങ്ങളടക്കം നിര്‍ണ്ണായക തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല.
ദൃശ്യങ്ങളില്‍ ഷാലുവിനൊപ്പം കണ്ടയാളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം. തുടര്‍ന്ന് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഇയാള്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടില്‍ വിട്ടയച്ചു.നടക്കാവ് പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് കോഴിക്കോട് കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം ട്രാന്‍സ്ജെന്‍ഡര്‍ ഷാലുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
തനിക്ക് നേരെ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് കൊലപാതകത്തിന് തലേദിവസം ഷാലു സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സംശയമുള്ളവരുടെ പേരുകളടക്കം സുഹൃത്തുക്കള്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. എന്നിട്ടും പോലീസ് അയഞ്ഞ മട്ടാണ് സ്വീകരിച്ചിരിക്കുന്നത്.
Post Your Comments