Latest NewsOmanGulf

ഒമാനിലെ ജനങ്ങള്‍ക്ക് പുതിയ ചില നിര്‍ദേശങ്ങളുമായി ഒമാന്‍ സുല്‍ത്താന്‍

മസ്‌കറ്റ് : ഒമാനിലെ ജനങ്ങള്‍ക്ക് പുതിയ ചില നിര്‍ദേശങ്ങളുമായി ഒമാന്‍ സുല്‍ത്താന്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപ സൗഹൃദ പദ്ധതികള്‍ സ്ഥാപിക്കുവാനും ഇതിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും സുല്‍ത്താന്‍ ഖാബൂസ് മന്ത്രി സഭ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി.

മസ്‌കറ്റ്: ഒമാനിലെ ജനങ്ങള്‍ക്ക് പുതിയ ചില നിര്‍ദേശങ്ങളുമായി ഒമാന്‍ സുല്‍ത്താന്‍. രാജ്യത്തിന്റെ സമാധാനത്തിനും സ്ഥിരതയ്ക്കും ഊന്നല്‍ നല്‍കി മുന്നേറുവാന്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സൈദിന്റെ ആഹ്വാനം. ബൈത് അല്‍ ബര്‍ക്ക രാജകൊട്ടാരത്തില്‍ കൂടിയ മന്ത്രി സഭ യോഗത്തിലായിരുന്നു ഒമാന്‍ ഭരണാധികാരി ഇക്കാര്യം ആഹ്വാനം ചെയ്തത്. ആഗോള സാമ്പത്തിക സാഹചര്യത്തെ നേരിടാനുള്ള പദ്ധതികള്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തു.

എണ്ണ വിലയിടിവ് മൂല മുണ്ടായ സാമ്പത്തിക പ്രതിസന്ധ്യയില്‍ നിന്നും രാജ്യത്തിന്റെ വരുമാന വര്‍ദ്ധനവിന് നടപ്പിലാക്കിയിരിക്കുന്ന പദ്ധതികളുടെ വളര്‍ച്ചയെ യോഗം വിലയിരുത്തി.

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപ സൗഹൃദ പദ്ധതികള്‍ സ്ഥാപിക്കുവാനും ഇതിലൂടെ രാജ്യത്തെ പൗരന്മാര്‍ക്ക് കൂടുതല്‍ സേവനങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനും സുല്‍ത്താന്‍ ഖാബൂസ് മന്ത്രി സഭ കൗണ്‍സിലിന് നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷട്ര തലങ്ങളിലെ സമകാലിക വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളിലും , സമാധാനത്തിനും സ്ഥിരതക്കും പ്രാധാന്യം നല്‍കി മുന്നേറുന്നതിലും മന്ത്രി സഭ കൗണ്‍സില്‍ തീരുമാനങ്ങളെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button