KeralaLatest News

ഫയര്‍‌സ്റ്റേഷനിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ പഞ്ചാരയടി, പൊറുതിമുട്ടി ജീവനക്കാര്‍; സംഭവം ഇങ്ങനെ

തൃശൂര്‍: രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഫയര്‍‌സ്റ്റേഷനിലേക്ക് വരുന്ന തുടര്‍ച്ചയായ ഫോണ്‍ കോളുകള്‍. മറുതലയ്ക്കല്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ പ്രണയാര്‍ദ്രമായ കിളികൊഞ്ചല്‍. സംഭവം തൃശൂര്‍ ഫയര്‍ സ്റ്റേഷനിലാണ്. രാപകലില്ലാതെ തങ്ങളെ ശല്യപ്പെടുത്തുന്ന പെണ്‍കുട്ടിക്കെതിരെ നടപടി എടുക്കണമെവന്ന് ആവശ്യപ്പെട്ട് കളക്ടറെ കാണാനൊരുങ്ങുകയാണ് ഇപ്പോള്‍ ഇവിടുത്തെ ജീവനക്കാര്‍.

മാസങ്ങളായി ഫയര്‍‌സ്റ്റേഷനിലേക്ക് വിളിച്ച് ഈ പെണ്‍കുട്ടി ശല്യപ്പെടുത്താന്‍ തുടങ്ങിയിട്ട്. ഒരു രാത്രിയിലാണ് ആദ്യം കോള്‍ വരുന്നത്. എന്തോ അത്യാഹിതം സംഭവിച്ചിരിക്കാമെന്ന ആശങ്കയോടെ അഗ്നിശമന സേനാംഗങ്ങള്‍ ഫോണ്‍ എടുത്തപ്പോള്‍ മറുതലക്കല്‍ പെണ്‍കുട്ടിയുടെ പ്രണയം നിറഞ്ഞ ശബ്ദം. കോള്‍ തെറ്റി വന്നതാണെന്ന് കരുതി അവര്‍ ഫോണ്‍ കട്ട് ചെയ്തു. പിറ്റേന്നും അതിനടുത്ത ദിവസവും തുടര്‍ന്ന ഈ ഫോണ്‍ കോള്‍ ഇപ്പോള്‍ നിരന്തരമായി തൃശൂര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെത്താറുണ്ട്. ജീവനക്കാര്‍ക്ക് തലവേദനയുണ്ടാക്കിയ ഈ ഫോണ്‍കോള്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് വരുന്നതെന്ന് മനസിലാക്കിയ അവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് നല്‍കി. ഇതോടെ പെണ്‍കുട്ടി നമ്പര്‍ മാറ്റി വീണ്ടും വിളി തുടങ്ങി. രാവിലെ എട്ടുമണി മുതല്‍ എത്തുന്ന ഈ ഫോണുകള്‍ രാത്രിയിലും ഉണ്ടാകാറുണ്ട്. ഫോണ്‍ വെക്ക്് മോളെ മറ്റാരെങ്കിലും വിളിച്ചാല്‍ കിട്ടില്ലെന്ന് പറഞ്ഞ് നോക്കിയെങ്കിലും എന്റെ കാര്യം കഴിഞ്ഞിട്ടുമതി എന്നാണത്രേ മറുപടി. ഇപ്പോള്‍ ഫയര്‍‌സ്റ്റേഷനിലേക്ക് വിളിക്കുന്ന പലര്‍ക്കും കോള്‍ കിട്ടുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.

പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞിട്ടും ഒരു കാര്യവുമുണ്ടായില്ല. ഗതികെട്ട് ഫയര്‍ഫോഴ്‌സുകാര്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. പക്ഷെ നടപടിയുണ്ടായില്ല. ഒടുവില്‍ കളക്ടറെ കണ്ട് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനിരിക്കുകയാണ് ഇവിടുത്തെ ജീവനക്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button