
മുംബൈ: ഇന്ത്യൻ വ്യവസായ പ്രമുഖനായ മുകേഷ് അംബാനിയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും നേരെ വധഭീഷണി മുഴക്കിയയാളെ പിടികൂടി മുംബൈ പോലീസ്. ദാഹിസർ സ്വദേശിയായ ഇയാൾ വ്യാജപ്പേരിലാണ് വധഭീഷണി മുഴക്കിയത്.
ദക്ഷിണ മുംബൈ സ്വദേശിയായ വിഷ്ണു കൗശിക് എന്നയാളാണ് അംബാനിയുടെ സ്ഥാപനത്തിലേയ്‌ക്ക് വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. ഏതാണ്ട് എട്ടോളം ഫോൺകോളുകൾ ചെയ്ത ഇയാൾ, സ്വയം പരിചയപ്പെടുത്തിയത് അഫ്സൽ എന്ന പേരിലാണ്. എന്നാൽ, അന്വേഷണത്തിൽ വിളിച്ചയാളുടെ പേര് വ്യാജമാണെന്ന് തെളിഞ്ഞു.
Also read: ‘മിഡിൽ ഈസ്റ്റിലേക്കുള്ള ആ യാത്ര അവനെ ആകെ മാറ്റി’: സൽമാൻ റുഷ്ദിയെ ആക്രമിച്ചയാളുടെ അമ്മ
മുകേഷ് അംബാനിയുടെ റിലയൻസ് ഫൗണ്ടേഷൻ മേൽനോട്ടം വഹിക്കുന്ന ഹർകിസൻ ദാസ് ആശുപത്രിയിലേക്കാണ് ഇന്നലെ രാവിലെ പത്തരയോടെ ഭീഷണി സന്ദേശമെത്തിയത്. 56 വയസ്സുകാരനായ ഇയാളുടെ ക്രൈം റെക്കോർഡുകൾ പോലീസ് പരിശോധിച്ചു വരികയാണ്. ചില കേന്ദ്രഏജൻസികൾ കേസിന്റെ വിശദ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പോലീസ് അധികൃതർ വ്യക്തമാക്കി.
Post Your Comments