UAELatest NewsGulf

ദുബായിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

ദുബായ് :  മലയാളി യുവാവ് മുങ്ങി മരിച്ചു. ദുബായ് ക്രീക്കിൽ മത്സ്യബന്ധനത്തിനിടെ കൊല്ലം സ്വദേശി സഹദ് അബ്ദുൽ സലാം എന്നയാളാണ് മരിച്ചത്. ജദ്ദാഫിൽ ഇന്നലെയായിരുന്നു സംഭവം. രണ്ടു സുഹൃത്തുക്കളോടൊപ്പം സഹദ് അബ്ദുൽ സലാം മീൻ പിടിക്കവെ കാൽവഴുതി ക്രീക്കിൽ പതിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോ ലീസും തീരദേശ സുരക്ഷാ ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശേഷം ഫോറൻസിക് പരിശോധനയ്ക്കായി ജനറൽ ഡിപാർട്മെന്റ് ഓഫ് ഫോറൻസിക് മെഡിസിനിലേക്ക് മാറ്റി. സഹദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button