ദുബായ് : ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് നിര്‍മാണതൊഴിലാളിയായ പ്രവാസി യുവാവ് സംശയമുനയില്‍. ദുബായിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് നാദ് അല്‍ ഹമര്‍ മേഖലയില്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിര്‍മാണതൊഴിലാളി മുകളിലെ നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അല്‍-റഷീദിയ പൊലീസ് സ്ഥലത്ത് എത്തി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് മരിച്ചയാളുടെ സഹപ്രവര്‍ത്തകനായ 27കാനായ പാകിസ്ഥാനി യുവാവ് അറസ്റ്റിലായത്.
സഹപ്രവര്‍ത്തകന്റെ മരണത്തിലേയ്ക്ക് നയിച്ച കാരണത്തെ കുറിച്ച് പാകിസ്ഥാനി യുവാവ് പറഞ്ഞത് ഇങ്ങനെയായിരുന്നു. തന്റെ നഗ്ന ഫോട്ടോകള്‍ എടുത്ത് തന്റെ സഹോദരന് അയച്ചതോടെ കൊല്ലപ്പെട്ട യുവാവിനോട് താനിതേ കുറിച്ച് ചോദിക്കുകയും വാക്ക്തര്‍ക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ കയ്യേറ്റം വരെയെത്ി. ഇതിനിടെ മരിച്ചയാളുടെ ഷോള്‍ഡറില്‍ താന്‍ കൈമുട്ട് ഉപയോഗിച്ച് ശക്തമായി അടിക്കുകയും ചെയ്തു. അയാളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. തുടര്‍ന്ന് ഇയാളെ തട്ടിയിടുകയായിരുന്നു. ഉടന്‍തന്നെ മറ്റുള്ളവര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യെ മരണം സംഭവിക്കുകയായിരുന്നു.
നിര്‍മാണതൊഴിലാളിയുടെ മരണത്തെ തുടര്‍ന്ന് പാകിസ്ഥാനി യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇപ്പോള്‍ യുവാവ് ദുബായ് കോടതിയില്‍ വിചാരണ നേരിടുകയാണ്
Post Your Comments