ശ്രീലങ്കയില്‍ പള്ളികളില്‍ കുര്‍ബാന പുനരാരംഭിക്കുമെന്ന് കത്തോലിക്ക സഭ. ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തെ തുടര്‍ന്നാണ് പരസ്യമായ കുര്‍ബാന താത്കാലികമായി നിര്‍ത്തിവെച്ചത്. സോഷ്യല്‍മീഡിയക്ക് ഏര്‍പ്പെടുത്തിയ നിരോധനവും ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. കര്‍ശന സുരക്ഷയിലാകും കുര്‍ബാന. മെയ് അഞ്ച് മുതല്‍ ശ്രീലങ്കയിലെ ഏതാനും പള്ളികളില്‍ പരസ്യമായ കുര്‍ബാന പുനരാരംഭിക്കുമെന്ന് കൊളംബോ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്താണ് അറിയിച്ചത്.
ഇടവകാംഗങ്ങളെ ഉള്‍പ്പെടുത്തി വിജിലന്‍സ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. പള്ളിയില്‍ പ്രവേശിക്കുന്ന ഓരോരുത്തരെയും കമ്മിറ്റി പരിശോധിച്ച ശേഷമേ പള്ളിക്കുള്ളില്‍ പ്രവേശിപ്പിക്കു എന്നും കര്‍ദിനാള്‍ അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ പള്ളികളില്‍ പരസ്യമായ കുര്‍ബാന അര്‍പ്പണം ആരംഭിക്കും. സോഷ്യല്‍മീഡിയയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കാന്‍. പ്രസിഡന്റ് മൈത്രിപാല സിരിസേന നിര്‍ദേശം നല്‍കി. ഫേസ്ബുക്ക്, വാട്‌സാപ്, യുട്യൂബ് തുടങ്ങിയവയായിരുന്നു നിരോധിച്ചിരുന്നത്.
ഈസ്റ്റര്‍ദിന സ്‌ഫോടനങ്ങളെത്തുടര്‍ന്നാണ് പരസ്യമായുള്ള കുര്‍ബാന താത്കാലികമായി നിര്‍ത്തിവച്ചത്. മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Post Your Comments