![](/wp-content/uploads/2016/03/shahid-afridi-ap-m.jpg)
കറാച്ചി: കശ്മീര്‍ വിഷയത്തില്‍ വീണ്ടും പ്രതികരണവുമായി പാകിസ്ഥാന്റെ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീര്‍ കശ്മീരികള്‍ക്ക് അവകാശപ്പെട്ടതാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും ഇന്ത്യയും പാകിസ്ഥാനും ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും അഫ്രീദി പ്രതികരിക്കുകയുണ്ടായി. തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അഫ്രീദി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയ ഇമ്രാന്‍ ഖാന്റെ തീരുമാനത്തെയും അഫ്രീദി അഭിനന്ദിക്കുകയുണ്ടായി. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. കശ്മീരികളേക്കാള്‍ വേദനയും പ്രതിസന്ധിയും ഇന്ത്യയിലുള്ളവര്‍ അനുഭവിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.
Post Your Comments