ന്യൂഡല്‍ഹി: കാവല്‍ക്കാരന്‍ കള്ളന്‍ എന്ന പരാമര്‍ശം വീണ്ടും ആവര്‍ത്തിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൂട്ടത്തില്‍ മായാവതിക്കും അഖിലേഷിനുമെതിരെയും രാഹുല്‍ ഗാന്ധി തുറന്നടിക്കുകയും ചെയ്തു. മോഷണം നടത്തിയ ശേഷം മോദി പറയുന്നു എല്ലാവരും കാവല്‍ക്കാരാണെന്ന്. എന്നാല്‍ ബാക്കി കാവല്‍ക്കാരെല്ലാം നല്ലവരാണ്.
56 ഇഞ്ച് നെഞ്ചളവുള്ള കാവല്‍ക്കാരന്‍ മാത്രമാണ് മോഷണം നടത്തി മുപ്പതിനായിരം കോടി അനില്‍ അംബാനിക്ക് നല്‍കിയതെന്നും രാഹുല്‍ പറഞ്ഞു. മോദിക്കെതിരെ കഴിഞ്ഞ അഞ്ചു വര്‍ഷം പോരാടിയത് കോണ്‍ഗ്രസാണ്. തനിക്ക് മോദിയെ പേടിയില്ല. അഞ്ചു വര്‍ഷം മോദിയോട് എസ്പിയോ ബിഎസ്പിയോ പോരാടിയില്ല. മായാവതിയുടെയും അഖിലേഷിന്റെയും കണ്‍ട്രോളര്‍ മോദിയുടെ കയ്യിലാണെന്നും രാഹുല്‍ ആരോപിച്ചു. എസ്പി, ബിഎസ്പി മുക്ത ഭാരതമെന്ന് മോദി പറഞ്ഞിട്ടില്ല. മോദിക്ക് തന്റെ മേല്‍ സമ്മര്‍ദം ചെലുത്താനാവില്ലെന്നും രാഹുല്‍ പറഞ്ഞു.
Post Your Comments