KeralaLatest NewsElection News

കുമ്മനത്തിന്റെ ‘പുനർനവ’ ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോർഡുകളും അദ്ദേഹത്തിന് കിട്ടിയ ഷാളുകളും മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനർനവ’ യുടെ ഉദ്ഘാടനം നാളെ രാവിലെ 11 ന് നടക്കും. കരമന ശാസ്ത്രി നഗറിലെ കുമ്മനത്തിന്‍റെ താത്കാലിക വസതിയിലാണ് പരിപാടി. മുൻ ഡിജിപി ഡോ. ടി പി സെൻകുമാർ, ചലച്ചിത്ര താരങ്ങളായ മേനകാ സുരേഷ്, ജലജ എന്നിവർ പങ്കെടുക്കും. ഹരിത രാഷ്ട്രീയം സംശുദ്ധ ജനാധിപത്യത്തിന് എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

പര്യടനത്തിനിടെ കിട്ടിയ ഷാളുകൾ, തോർത്തുകൾ, പൊന്നാട എന്നിവ ഉപയോഗിച്ച് സഞ്ചി, തൊപ്പി, ഹാൻഡ് കർച്ചീഫ്, ടൗവ്വൽ, തലയിണ കവർ എന്നിവയൊക്കെ നിർമ്മിക്കാനാണ് ഉദ്യേശിക്കുന്നത്. അതോടൊപ്പം പ്രചരണത്തിനുപയോഗിച്ച ബോർഡുകള്‍ ഗ്രോ ബാഗുകളാക്കി മാറ്റുന്നുമുണ്ട്. ഏകദേശം ഒരു ലക്ഷത്തോളം തുണിത്തരങ്ങളാണ് സ്വീകരണ പരിപാടിക്കിടെ കുമ്മനത്തിന് കിട്ടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button