Latest NewsKerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: അന്വേഷിച്ച എസ്‌ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച എസ്‌ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മരട് എസ് ഐ ബൈജു, സിവില്‍ പോലീസുകാരയ എംഎസ് സുനില്‍ കുമാര്‍, സുനില്‍, ഡ്രൈവറായിരുന്ന വിനേഷ് എന്നിവരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്. പോലീസ് ആദ്യം സഹകരിച്ചില്ല എന്ന യാത്രക്കാരനായ അജയ ഘോഷിന്റെ പരാതിയിലാണ് നടപടി.

മര്‍ദ്ദനം നടന്ന സമയത്ത് യാത്രക്കാര്‍ പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ട് പോലീസുകാര്‍ ബൈക്കില്‍ സംഭവ സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നീട് നടന്ന മൊഴി എടുക്കലില്‍ പോലീസുകാര്‍ തങ്ങളോട് വേണ്ട രീതിയില്‍ സഹകരിച്ചില്ല എന്ന് അജയ ഘോഷ് പറയുകയായിരുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ക്കും ഐജിക്കും ഇതു സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. ഇതില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉദ്യാഗസ്ഥര്‍ക്കെിരെ നടപടി. ഇടുക്കിയിലേയ്ക്കാണ് പോലീസ് ഉദ്യാഗസ്ഥരെ സ്ഥലം മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button