ചാമ്പ്യന്‍സ് ലീഗിലെ ആവേശകരമായ ആദ്യ സെമി ഫൈനല്‍ മത്സരത്തില്‍ ടോട്ടനത്തിനെതിരെ എതിരില്ലാത്ത ഏക ഗോളിന് അയാക്‌സിന് ജയം. സ്വന്തം തട്ടകത്തില്‍ ഹാരികെയ്‌നും സണ്‍ ഹുങ്ങ് മിന്നും ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്.
ആദ്യ പാദ സെമിക്ക് ഇറങ്ങിയ യുവനിര പതിനഞ്ചാം മിനിറ്റില്‍ വാന്‍ഡെ ബീക്കിന്റെ ഗോളിലൂടെയാണ് കരുത്തരായ ടോട്ടനത്തെ അവരുടെ തട്ടകത്തില്‍ അടിയറവ് പറയിപ്പിച്ചത്.സിയച്ച് ടോട്ടനത്തിന്റെ പ്രതിരോധനിരയെ മുഴുവനും കബളിപ്പിച്ച് നല്‍കിയ പാസ് വാന്‍ ഡെ ബീക്ക് അനായാസം ഗോള്‍വര കടത്തുകയായിരുന്നു.
ഇടത് വിങ്ങിലൂടെ സീയെച്ച് നല്‍കിയ പാസ് സ്വീകരിച്ച മിഡ് ഫീല്‍ഡര്‍ സമര്‍ത്ഥമായി പന്ത് വലയില്‍ എത്തിച്ചു. കളി തിരിച്ചു പിടിക്കാന്‍ ടോട്ടനം നടത്തിയ നീക്കങ്ങള്‍ക്ക് തടയിടാനും ആധികാരിക വിജയത്തില്‍ എത്തിക്കാനും അജാക്‌സിനായി. ക്യാപ്റ്റന്‍ ഹാരി കെയ്‌ന് പരുക്കേറ്റതും പ്ലേ മേക്കര്‍ ഹ്യൂംഗ് മിന്‍ സോന്‍ സസ്‌പെന്‍ഷനിലായതും ടോട്ടനത്തിന് തിരിച്ചടിയായി.നീണ്ട ഇരുപത്തി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജാക്‌സ് ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമിഫൈനലില്‍ എത്തിയത്.
Post Your Comments