Election NewsLatest NewsIndia

വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു

കൊൽക്കത്ത : വോട്ടർമാരുടെ പ്രതിഷേധത്തെത്തുടർന്ന് വോട്ടെടുപ്പ് നിർത്തിവെച്ചു. പശ്ചിമ ബംഗാളിലെ അസൻസോൾ രണ്ട് ബൂത്തുകളിലാണ് വോട്ടെടുപ്പ് നിർത്തിവെച്ചത്. ബൂത്തിലെ സുരക്ഷയ്ക്ക് കേന്ദ്ര സേന എത്താത്തതിനെതുടർന്നാണ് പ്രതിഷേധം ഉടലെടുത്തത്.പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തുകയാണ്.

ഒമ്പത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 72 മ​ണ്ഡ​ല​ങ്ങ​ളി​ലെ 12 കോ​ടി 79 ല​ക്ഷം വോ​ട്ട​ര്‍​മാ​രാ​ണ് ഇന്ന് വി​ധി​യെ​ഴു​തു​ന്ന​ത്. മ​ഹാ​രാ​ഷ്‌​ട്ര(17), രാ​ജ​സ്ഥാ​ന്‍(13), യു​പി(13), ബം​ഗാ​ള്‍(​എ​ട്ട്), ഒ​ഡീ​ഷ(​ആ​റ്), മ​ധ്യ​പ്ര​ദേ​ശ്(​ആ​റ്), ബി​ഹാ​ര്‍(​അ​ഞ്ച്), ജാ​ര്‍​ഖ​ണ്ഡ്(​മൂ​ന്ന്) ജ​മ്മു​കാ​ഷ്മീ​ര്‍ (ഒ​ന്ന്) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. രാ​ജ​സ്ഥാ​ന്‍, മ​ധ്യ​പ്ര​ദേ​ശ് തെ​ര​ഞ്ഞെ​ടു​പ്പ് ബി​ജെ​പി​ക്ക് നി​ര്‍​ണാ​യ​ക​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button