കൊച്ചി: കേരളത്തില്‍ കാറ്റും മഴയും ശക്തമാകുമെന്ന മുന്നറിയപ്പ് വന്നതോടെ ജീവന് ഭീഷണി നേരിടുകയാണ് എറണാകുളം ചെല്ലാനത്തെ തീരദേശവാസികള്‍. കടല്‍ ക്ഷോഭിച്ചാല്‍ തിരമാലകള്‍ വീടെടുക്കുമെന്ന ഭീതിയിലാണ് ഇവര്‍ കഴിയുന്നത്.
ഓഖി ദുരന്തത്തിനു ശേഷം അടിയന്തരമായി ജിയോട്യൂബ് നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന വാഗ്ദാരം നല്‍കിയിട്ടെ 18 മാസമാകുന്നു. എന്നാല്‍ 145 ജിയോ ട്യൂബിന്റെ സ്ഥാനത്ത് ചെല്ലാനത്തുയര്‍ന്നത് വെറും രണ്ടെണ്ണം മാത്രമാണ് പൂര്‍ത്തിയാക്കിയത്.
കടല്‍ കോപിച്ചാല്‍ ഇനി ക്യാമ്പുകളിലേക്കില്ലെന്നും കളക്ട്രേറ്റിലോ ആര്‍ഡി ഓഫിസിലേക്കോ പ്രതിഷേധമായി പോകുമെന്നും ചെല്ലാനം നിവാസികള്‍ പറയുന്നു. കൂടാതെ തങ്ങളെ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ആരും ഈ വഴി വരേണ്ടന്നും ചെല്ലാനംകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. കടല്‍ ക്ഷോഭം കൂടുന്ന സാഹചര്യചര്യത്തില്‍ ജിയോ ട്യൂബ് കടല്‍ ഭിത്തി നിര്‍മ്മാണം ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സമരമുഖത്തിറങ്ങിയിരിക്കുകയാണ് ചെല്ലാനം നിവാസികള്‍. കെഎല്‍സിഎയുടെ ആഭിമുഖ്യത്തില്‍ ജിയോട്യൂബിന് മുകളില്‍ കിടന്നായിരുന്നു പ്രതിഷേധം.
Post Your Comments