Latest NewsKerala

നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണ് ടിക്കാറാം മീണ പറയുന്നതെന്ന് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ പ്രസതാവന തള്ളി പിഎസ് ശ്രീധരന്‍ പിള്ള. വിവാദ പരാമര്‍ശങ്ങളില്‍ ഫോണില്‍ വിളിച്ച് മാപ്പ് പറയുകയും പുറത്ത് പോയി വിമര്‍ശിക്കുകയും ചെയ്യുന്നതാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പതിവെന്ന പ്രസ്താവനയ്‌ക്കെതിരെയാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. താന്‍ ആരോടും മാപ്പ് ചോദിച്ചിട്ടില്ല.

മാപ്പ് ചോദിച്ചെന്ന് പറയുന്ന ടിക്കാറാം മീണ നൂറ്റാണ്ടില തന്നെ ഏറ്റവും വലിയ നുണ പറയുകയാണെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ആറ്റിങ്ങല്‍ പ്രസംഗം അനാവശ്യ വിവാദമായിരുന്നു എന്നാണ് ശ്രീധരന്‍ പിള്ള പറയുന്നത്. മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ല. വിവാദ പ്രസംഗത്തിന്റെ പകര്‍പ്പ് ആയിരക്കണക്കിന് ആളുകള്‍ക്ക് പരിശോധിക്കാന്‍ നല്‍കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം ഉണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button