Latest NewsKeralaNattuvarthaNewsIndia

കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ, ഏറ്റവും മികച്ച ഉദ്യോഗസ്ഥൻ എം.ശിവശങ്കര്‍: ടീക്കാറാം മീണ‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായിരുന്ന ടീക്കാറാം മീണ. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ടീക്കാറാം മീണ പറഞ്ഞു. ഭരണകാര്യങ്ങളില്‍ ഉദ്യോഗസ്ഥരെ വിശ്വസിക്കുകയും സ്വാതന്ത്ര്യം നല്‍കുകുകയും ചെയ്യുന്ന ശൈലിയാണ് മുഖ്യമന്ത്രി പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Also Read:വനിതാ ദിനത്തില്‍ സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ പരിധിയില്ലാതെ സൗജന്യ യാത്ര

തന്നിൽ ഏറ്റവും നിരാശ ഉണ്ടാക്കിയ മുഖ്യമന്ത്രി എ.കെ.ആന്‍റണിയാണെന്ന് ടീക്കാറാം അഭിപ്രായപ്പെട്ടു. എം.ശിവശങ്കര്‍ മികച്ച ഉദ്യോഗസ്ഥനാണെന്നും, അദ്ദേഹം നേരിടുന്ന സാഹചര്യം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വിലയിരുത്തി. കേരളത്തിലെ പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

അതേസമയം, എറണാകുളത്ത് നടക്കാനിരിക്കുന്ന പാർട്ടി സമ്മേളനത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെയും അണികളുടെയും ശ്രദ്ധ. തുടർഭരണം ഉറപ്പാക്കിയെങ്കിലും ജില്ലയിലെ അനിയന്ത്രിത വികസനം ജനങ്ങളിൽ വലതുപക്ഷ ചായ്‌വ് വരുത്തുന്നുണ്ട്. ഇതിനെ മറികടക്കാനാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button