News

നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ഒഴുക്കിയ കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണം: പരാതിയുമായി ബി.ജെ.പി

തൃശൂർ ജില്ലയിലെ സി.പി.എം സ്ഥാനാർഥികളുടെ പ്രചരണത്തിനായി എത്തിച്ച പണമാണ് കവർന്നത്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം ഒഴുക്കിയ ഹവാല പണത്തെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണയ്ക്ക് ബി.ജെ.പി പരാതി നൽകി. ബി.ജെ.പി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആർ.എസ്. രാജീവാണ് പരാതി നൽകിയത്.

കൊടകര കുഴൽപ്പണക്കേസിൽ കവർച്ച ചെയ്യപ്പെട്ട ഹവാല പണം സി.പി.എമ്മിന്റേതാണെന്നും ഇതു സംബന്ധിച്ച് ശക്തമായ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം കോടികളാണ് കേരളത്തിൽ ഒഴുക്കിയതെന്നും, തൃശൂർ ജില്ലയിലെ സി.പി.എം സ്ഥാനാർഥികളുടെ പ്രചരണത്തിനായി എത്തിച്ച പണമാണ് കവർന്നതെന്നും ആർ.എസ്. രാജീവിന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button