Latest NewsKeralaCandidates

സിപിഐയ്‌ക്കെതിരെ പി.വി. അന്‍വര്‍: തന്നേക്കാള്‍ സ്‌നേഹം ലീഗ് നേതാക്കളോട്, പരമാവധി ഉപദ്രവിച്ചുവെന്നും വെളിപ്പെടുത്തല്‍

ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു

മലപ്പുറം: സിപിഐക്കെതിരേ രൂക്ഷ വിമര്‍ശനവുമായി പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നിലമ്പൂര്‍ എംഎല്‍എയുമായ പി.വി. അന്‍വര്‍. സിപിഐ തന്നെ പരമാവധി ഉപദ്രവിച്ചുവെന്നും അത് ഇപ്പോഴും തുടരുകയുമാണെന്നുമാണ് അന്‍വറിന്റെ ആരോപണം.
മലപ്പുറത്ത് മുസ്ലീം ലീഗും സിപിഐയും തമ്മില്‍ വ്യത്യാസമില്ലെന്നും അവര്‍ക്ക് തന്നേക്കാളും സ്നേഹം ലീഗ് നേതാക്കളോടായിരിക്കാമെന്നും ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അന്‍വര്‍ പറഞ്ഞു.

ബിസിനസ് രംഗത്ത് ഉള്‍പ്പടെ സിപിഐ നേതാക്കളും ജില്ലാ നേതാക്കളും പരമാവധി ഉപദ്രവിച്ചു. സിപിഐ സ്ഥാനാര്‍ത്ഥികളുണ്ടായിരുന്ന രണ്ടു സ്ഥലങ്ങളില്‍ നേരത്തെ മത്സരിച്ചതുകൊണ്ടാണോ തന്നെ എതിരാളിയാക്കുന്നത് എന്നാണ് അന്‍വര്‍ ചോദിക്കുന്നു. 2011 ല്‍ ഏറനാട് നിയമസഭാ മണ്ഡലത്തിലും 2014 ല്‍ വയനാട് ലോക്സഭാ മണ്ഡലത്തിലും സ്വതന്ത്രനായാണ് മത്സരിച്ചത്. രണ്ടിടത്തും യുഡിഎഫിന് സ്ഥാനാര്‍ത്ഥികളുണ്ടായിരുന്നു. ഏറനാട്ടിലെ സ്ഥാനാര്‍ത്ഥിയായി ഐകകണ്ഠ്യേനയാണ് തന്റെ പേര് നിര്‍ദേശിക്കപ്പെട്ടത്. പത്രസമ്മേളനത്തിനായി തന്നെ സിപിഐ ജില്ലാ ഓഫിസിലേക്ക് വിളിപ്പിച്ചു. തയാറായി ഇരിക്കുമ്പോഴാണ് തിരുവനന്തപുരത്തുനിന്ന് നിര്‍ത്തിവെക്കാന്‍ വിളി വന്നത്. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്നും അന്‍വര്‍ ചോദിക്കുന്നു.

ജനങ്ങളെ കണ്ടാണ് തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. പിന്നീടെങ്ങനെയാണ് അതില്‍ നിന്നും പിന്മാറുക. ജനങ്ങളെനിക്ക് തന്നത് അവര്‍ 49,000 വോട്ടാണ്. സിപിഎമ്മും കോണ്‍ഗ്രസും ഉള്‍പ്പടെ പലരും അന്ന് സഹായിച്ചു. അല്ലെങ്കില്‍ എങ്ങനെയാണ് ഇത്ര അധികം വോട്ട് കിട്ടിയത് എന്നും അന്‍വര്‍ ചോദിക്കുന്നു.

സിപിഐ തനിക്കെതിരാണെന്ന അന്‍വറിന്റെ തുറന്നു പറച്ചിലോടെ എല്‍ഡിഎഫ് കുരുക്കിലായിരിക്കുകയാണ്. അന്‍വറിന്റെ പരാമര്‍ശത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അതിനു ശേഷം പ്രതികരിക്കാം എന്നുമാണ്

എന്നാല്‍ അന്‍വറിന്റെ പരസ്യ പ്രതികരണം സിപിഐയെ അസ്വസ്ഥരാക്കിയിട്ടുണ്ട്. പരാമര്‍ശം വിശദമായി പഠിച്ചശേഷം പ്രതികരിക്കാം എന്നാണ് സിപിഐ ജില്ലാ നേതൃത്വം പറയുന്നത്. ഇതിനെതിരെ സിപിഐയുടെ യുവജനവിഭാഗം അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്. കാര്യം കഴിഞ്ഞ് തള്ളിപ്പറയാനാണ് ഭാവമെങ്കില്‍ വിവരം അറിയും എന്നാണ് എഐവൈഎഫ് പൊന്നാനി മുനിസിപ്പല്‍ കമ്മിറ്റിയുടെ പേരിലുള്ള ഫേയ്സ്ബുക്ക് പേജില്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button